മർമ കല

മർമ കല (തമിഴ്: வர்மக்கலை) തമിഴ്നാട്ടിൽ ഉദ്ഭവിച്ച ഒരു ആയോധനകലയും ചികിത്സാരീതിയുമാണ്.മർമ അടി, കുട്ടു വാരിസൈ സിലമ്പം മുതലായ തമിഴ് ആയോധനമുറകളിൽ ഇത് പ്രയോഗിക്കപ്പെടുന്നുണ്ടത്രേ. കേരളത്തിൽ കളരി അഭ്യാസത്തിനൊപ്പം മർമ്മങ്ങളെപ്പറ്റിയും പഠിപ്പിക്കാറുണ്ട്[അവലംബം ആവശ്യമാണ്]. ഇതുസംബന്ധിച്ച പല അവകാശവാദങ്ങൾക്കും ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല.

  • തൊടു മർമം
    ഞരമ്പുസന്ധികളിലെ മർമ്മങ്ങളാണ് തൊടുമർമ്മം എന്നറിയപ്പെടുന്നത്. ഇതു 96 എണ്ണമാണ്. ഇത് മാരകമല്ലെങ്കിലും ശരീരചലനങ്ങളും പ്രവർത്തനവും അസാദ്ധ്യമാക്കുന്നവയാണത്രേ.
  • പടു മർമം
    12 മർമങ്ങൾ. ഇത് മാരകമാണത്രേ. പെട്ടെന്നുതന്നെ രൂക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തരം മർമങ്ങളാണിവ.
  • തട്ടു മർമം
    ഇവ ഗുരു ശിഷ്യനിലേയ്ക്ക് പകർന്നു കൊടുക്കുന്ന രഹസ്യ മർമങ്ങളാണത്രേ
  • നോക്കു മർമം (ഇത് മൈതീണ്ടാ കലൈ എന്നും അറിയപ്പെടുന്നു)
    ഒരു മർമത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ എതിരാളിയെ നേരിടാൻ ഈ മാർഗ്ഗത്തിനാകുമെന്ന് ചിലർ വിശ്വസിക്കുന്നു.

മനുഷ്യശരീരത്തിൽ 108 മർമ്മങ്ങൾ ഉണ്ടത്രേ

മർമ്മ കല പ്രതിപാദിക്കുന്ന ചില ഗ്രന്ഥങ്ങളാണിവ

അഗസ്തിയർ വർമ തിറൈവുകൊൾ
അഗസ്തിയർ വർമ കണ്ടി
അഗസ്തിയർ ഊസി മുറൈ വർമം
അഗസ്തിയർ വാസി വർമം
വർമ ഒടിവുമുറിവു
അഗസ്തിയർ വർമ കണ്ണാടി
വർമ വാരിസൈ
അഗസ്തിയർ മൈ തീണ്ടാകലൈ